ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്; നാളെ എയര്‍ലിഫ്റ്റ് ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 05:50 PM  |  

Last Updated: 07th February 2023 05:50 PM  |   A+A-   |  

Oommen Chandy wins case against VS

ഉമ്മന്‍ചാണ്ടി, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റും. നാളെ എയര്‍ലിഫ്റ്റ് ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സതീശന്‍ തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തത്. ചികിത്സാ ചെലവ് കെപിസിസി വഹിക്കും. 

അതിനിടെ, ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 50 മുതല്‍ 550രൂപ വരെ വര്‍ധന;  വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി