തൃശൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്; ഗ്ലാസ് തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 05:54 PM  |  

Last Updated: 07th February 2023 05:54 PM  |   A+A-   |  

school bus

കല്ലേറില്‍ ചില്ല് തകര്‍ന്ന സ്‌കൂള്‍ ബസിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

തൃശൂര്‍: തൃശൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എന്‍ ടി ടി ഐ സ്‌കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ല് കൊണ്ട് ബസിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വൈകീട്ട് മൂന്നേകാലോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് നടന്നത്. 

കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറില്‍ വിദ്യാര്‍ത്ഥികള്‍ക്കോ ബസ് ജീവനക്കാര്‍ക്കോ പരിക്കില്ല. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ട്രോക്ക് വന്ന അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് അവിടെ താമസിച്ചത്; വാടക 20,000; വിശദീകരണവുമായി ചിന്ത ജെറോം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ