കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്നു റോഡില്‍ തെറിച്ചുവീണു; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് റോഡില്‍ വീണ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് റോഡില്‍ വീണ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തൃക്കാക്കര ഭാരത് മാത കോളജ് വിദ്യാര്‍ഥി ഉളിയന്നൂര്‍ ഇന്ദീവരത്തില്‍ വിഷ്ണുവിനാണ് (19) പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 8.30ഓടെ ദേശീയ പാതയില്‍ കമ്പനിപ്പടി എഫ്‌ഐടി പരിസരത്താണ് സംഭവം. ആലുവയില്‍ നിന്നാണ് വിഷ്ണു ബസില്‍ കയറിയത്. തിരക്കായിരുന്നതിനാല്‍ ചവിട്ടുപടിയിലാണ് നിന്നിരുന്നത്. ഇതിനിടയിലാണ് വാതില്‍ തുറന്നു പോയത്.

റോഡില്‍ തലയടിച്ച് വീണ വിഷ്ണുവിനെ ഉടന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈ ലോക്കില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാതില്‍ തുറന്നു പോയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com