സൈബി ജോസിനെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 02:26 PM |
Last Updated: 08th February 2023 02:26 PM | A+A A- |

സൈബി ജോസ്/ ടിവി ദൃശ്യം
കൊച്ചി: അനുകൂല വിധി നേടാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ ആരോപണവിധേയനായ അഡ്വ. സൈബി കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. സൈബിയുടെ രാജി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് സൈബി കിടങ്ങൂര്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. 2022 ഓഗസ്റ്റിലാണ് താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അന്നു മുതല്‍ തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചെന്നാണ് സൈബി കത്തില്‍ പറഞ്ഞിരുന്നു.
മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. വ്യാജ പ്രചാരണങ്ങളാണ് അതെല്ലാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിയാന്‍ തയാറാണെന്ന് അറിയിച്ചുള്ള കത്ത് നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ