ആരാധനാലയങ്ങളുടെ ഭൂമിയിലെ കയ്യേറ്റം; ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 10:15 AM |
Last Updated: 08th February 2023 10:22 AM | A+A A- |

സുപ്രീംകോടതി /ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയിലെ കയ്യേറ്റം തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹര്‍ജി നല്‍കിയത്. ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതില്‍ സുപ്രിംകോടതി ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
വിവിധ ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയില്‍ കൈയ്യേറ്റം വ്യാപകമാകുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങളുടേയും വഖഫ് ബോര്‍ഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ