ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ന്യൂമോണിയ ഭേദമായിട്ടില്ല, ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 06:54 AM |
Last Updated: 08th February 2023 06:54 AM | A+A A- |

ഉമ്മന്‍ചാണ്ടി, ഫയല്‍ ചിത്രം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തുടർ ചികിത്സ സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി ബംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്ക് ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായിട്ടില്ല.
ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് സർക്കാർ ഇന്നലെ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആരോഗ്യ വകുപ്പ് ആറംഗ മെഡിക്കൽ ബോർഡിനു രൂപം നൽകിയത്. ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും.
ജർമനിയിലെ ലേസർ സർജറിക്കുശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. തുടർപരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ഇനി ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ