പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 10:15 AM  |  

Last Updated: 08th February 2023 10:15 AM  |   A+A-   |  

pm-kisan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  പി എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന്  ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ഫെബ്രുവരി 10 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. 

ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ