കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 08:08 AM |
Last Updated: 08th February 2023 08:08 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: സുരക്ഷാ ജീവനക്കാരും കാമറകളുമൊക്കെ ഉണ്ടെങ്കിലും കള്ളന്മാർക്ക് ഇതൊന്നും ഒരു തടസ്സമല്ല. കൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്. രണ്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ബാഗ് മോഷണം പോയി.
കളക്ടറേറ്റിലെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിലാണ് ആദ്യത്തെ മോഷണം നടന്നത്. ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ബാഗാണ് ഇവിടേനിന്ന് മോഷ്ടിച്ചത്. പിന്നാലെ കഴിഞ്ഞദിവസം മൂന്നാംനിലയിലുള്ള ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലും മോഷണം നടന്നു. എക്സിക്യുട്ടീവ് എൻജിനീയറുടെ ബാഗുമായാണ് കള്ളൻ കടന്നത്. വണ്ടിയുടെ താക്കോൽ ഉൾപ്പെടെ കള്ളൻ കൈക്കലാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ