'മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം'; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 02:04 PM  |  

Last Updated: 09th February 2023 02:04 PM  |   A+A-   |  

chintha_jerome

ചിന്ത ജെറോം, കെ സുരേന്ദ്രന്‍/ ഫയല്‍

 


കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ പരാമര്‍ശം.

സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ നേതാവ് എന്ന ബഹുമാനം കൊടുക്കേണ്ടതില്ല. ആദ്യം അവര്‍ ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തില്‍ പശുക്കളുടെ സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല. പിണറായി വിജയന്‍ ദന്തഗോപുരത്തില്‍ നിന്നിറങ്ങണം. നികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ