അട്ടപ്പാടിയില്‍ പുലി പശുവിനെ ആക്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 12:39 PM  |  

Last Updated: 09th February 2023 12:39 PM  |   A+A-   |  

leopard

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ ചീരക്കടവില്‍ പുലി പശുവിനെ ആക്രമിച്ചു. നമ്പി രാജന്‍ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. രാവിലെ 11 മണിക്കായിരുന്നു സംഭവം. 

പശുവിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മേയാന്‍ വിട്ട പശുവിനെയാണ് പുലി ആക്രമിച്ചത്. സമീപത്ത് ജോലി ചെയ്തിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ പുലി ഓടിപ്പോകുകയായിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ