ബി ആര്‍ പി ഭാസ്‌കറിന്റെ ഭാര്യ രമ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 07:12 AM  |  

Last Updated: 09th February 2023 07:12 AM  |   A+A-   |  

rama b bhaskar

ഭാര്യ രമ ബി. ഭാസ്‌കര്‍ / ചിത്രം ഫേസ്ബുക്ക്

ചെന്നൈ: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന്റെ ഭാര്യ രമ ബി ഭാസ്‌കര്‍ അന്തരിച്ചു. 82 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചെന്നൈ ബസന്ത് നഗറിൽ നടക്കും.

കോമലേഴത്ത് കുടുംബാംഗവും മുൻ ജില്ലാ പൊലീസ് സൂപ്രണ്ടുമായ ജി രാമന്റെയും കൊല്ലം കിളികൊല്ലൂർ മുള്ളേത്ത് കുടുംബാംഗം ജാനമ്മ രാമന്റെയും മകളാണ് രമ. നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈശ്വര ചന്ദ്രവിദ്യാസാഗറിന്റെ ജീവചരിത്രം മലയാളത്തിൽ രമ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മകള്‍: പരേതയായ ബിന്ദു ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ​ഗുരുതരപരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ