വനം വകുപ്പ് ചോദ്യം ചെയ്തു; കടുവയെ ചത്തനിലയില്‍ കണ്ടയാള്‍ ജീവനൊടുക്കി; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 11:38 AM  |  

Last Updated: 09th February 2023 11:38 AM  |   A+A-   |  

hari_wayanad

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹരി/ ടെലിവിഷന്‍ ചിത്രം

 

കല്‍പ്പറ്റ: വയനാട്  അമ്പുകുത്തി പാടിപ്പറമ്പില്‍ കെണിയില്‍ കുരുങ്ങി കടുവ ചത്ത സംഭവത്തില്‍ വനം വകുപ്പ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് തൂങ്ങിമരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് ഹരി ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ആരോപിച്ചു. ഹരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ വനം വകുപ്പ് മേധാവിയോട് വനം മന്ത്രി വിശദീകരണം തേടി. 

മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ ഹരികുമാറിനെ വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിക്കുന്നു. ഹരികുമാറിനെ കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ഭാര്യ ഉഷ പറഞ്ഞു. എന്നാല്‍, ഈ ആരോപണം വനംവകുപ്പ് നിഷേധിച്ചു. ഹരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും ഇയാളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് പൊലിസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഹരിയെ വിളിച്ച് ചോദ്യം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജനങ്ങളോട് പുച്ഛം, തുടര്‍ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യം'; ഇന്ധന സെസിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ കാല്‍നടയായി നിയമസഭയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ