തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ വിളയാട്ടം; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 09:00 AM  |  

Last Updated: 10th February 2023 09:00 AM  |   A+A-   |  

crime news

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജം​ഗ്ഷനിൽ യുവാവിനെ നാലം​ഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെ ബൈക്കിലെത്തിയാണ് സംഘം ആക്രമിച്ചത്. 

പൂജപ്പുര സ്വദേശി മുഹമ്മദലി എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ അട്ടക്കുളങ്ങര ജംഗഷനിൽ നിന്നും കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തേക്ക് മാറ്റി നിർത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്. കാലിനും ദേഹത്തും ​ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മുന്‍ എംഎല്‍എ സി പി കുഞ്ഞ് അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ