ഡിസിപി നേരിട്ട് ഹാജരാകണം; കൊച്ചിയിലെ അപകടത്തില്‍ ഹൈക്കോടതി ഇടപെടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 01:23 PM  |  

Last Updated: 10th February 2023 01:23 PM  |   A+A-   |  

antony

അപകടത്തില്‍ മരിച്ച ആന്റണി/ ടിവി ദൃശ്യം

 

കൊച്ചി:  കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചസംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചി ഡിസിപി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ഉച്ചയ്ക്ക് 1.45 ന് ഹാജരാകാനാണ് ഡിസിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടമുണ്ടായത്. 

ഇടതുവശത്തേക്ക് അശ്രദ്ധമായി തിരിച്ച ബസ് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന് അടിയിലേക്ക് വീണ ആന്റണിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു. 

കൊച്ചിയില്‍ സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മത്സര ഓട്ടം തടയാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൂട്ട അവധിയെടുത്ത് വിനോദയാത്ര; ആളൊഴിഞ്ഞ് താലൂക്ക് ഓഫീസ്; വലഞ്ഞ് ജനം; എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ