തുര്‍ക്കിയെ സഹായിക്കാന്‍ മോദി സര്‍ക്കാരുണ്ട്;  പിണറായിയുടേത് പൊങ്ങച്ചം; കെ സുരേന്ദ്രന്‍

കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പിണറായി സര്‍ക്കാര്‍ എന്തിനാണ് ഈ അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്നത്. 
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

ആലപ്പുഴ: പത്തുകോടി രൂപ തുര്‍ക്കിക്ക് കൊടുക്കുന്നതിന് പകരം ഈ തുക ക്ഷേമ പെന്‍ഷന്‍ നല്‍കാനും ശമ്പളം കൊടുക്കാനും കടക്കെണിയില്‍പ്പെട്ടവരെ സഹായിക്കാനും ഉപയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  മോദി സര്‍ക്കാര്‍ അന്യരാജ്യങ്ങളെ സഹായിക്കുന്നത് കണ്ടിട്ട് എന്തിനാണ് ഈ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നതിന് ന്യായീകരണമുണ്ട്. തുര്‍ക്കിയുടെ സഹായത്തിന് കേന്ദ്രം ആവുന്നത് എല്ലാ ചെയ്യുന്നുണ്ട്. കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പിണറായി സര്‍ക്കാര്‍ എന്തിനാണ് ഈ അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ നോക്കാന്‍ മോദിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു


വന്‍കിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.  സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകള്‍ക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ നികുതി വിഹിതവും സഹായവും സര്‍വ്വകാല റെക്കോര്‍ഡാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടാത്ത പരി?ഗണന നരേന്ദ്രമോദി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. കേരളത്തിന് നികുതി വിഹിതം കുറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 15ാം ധനകാര്യ കമ്മീഷനാണ് നികുതി വിഹിതം തീരുമാനിക്കുന്നത്. യുപിക്ക് കൂടുതല്‍ കൊടുത്തു, കേരളത്തിന് ഒന്നും കൊടുക്കുന്നില്ലെന്നത് വ്യാജപ്രചരണമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ യുപിക്ക് ലഭിക്കുന്ന വിഹിതം. 

കേന്ദ്ര സഹായത്തെക്കുറിച്ചുള്ള ധവളപത്രം പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്താണ് തയാറാവാത്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. കേന്ദ്രം നല്‍കിയ കോടികള്‍ പിടിപ്പുകേട് കാരണം സംസ്ഥാനം പാഴാക്കുകയാണ്. കേരളത്തില്‍ കടക്കെണി മൂലം ആത്മഹത്യ നടക്കുകയാണ്. കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത് എട്ട് മാസമായി ശമ്പളം മുടങ്ങിയിട്ടാണ്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി കാരണം കോട്ടയത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ആത്മഹത്യകളെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com