കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ മേയ് 17ന്; ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസ് ഈടാക്കും 

രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷ നടക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള ഈ വർഷത്തെ കേരള എൻട്രൻസ് പരീക്ഷ മേയ് 17-ന് നടക്കും. നിലവിലുള്ള രീതിയിൽ ഫിസിക്‌സ് -കെമിസ്ട്രി, മാത്‌സ് എന്നിങ്ങനെ രണ്ട് പേപ്പറുകൾ ആയാണ് പരീക്ഷ. രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷ നടക്കുക. 

ഈ വർഷം മുതൽ സംസ്ഥാന എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുശേഷം റാങ്ക് പട്ടികയിലുള്ളവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസ് ഈടാക്കും. കോഴ്‌സ് ഫീസിന് അനുസൃതമായി ആയിരിക്കും ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസീടാക്കുന്നത്. നിലവിൽ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസ് ഈടാക്കുന്നുണ്ട്. പ്രവേശനം ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും. അതേസമയം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് ഫീസ് മടക്കിനൽകില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com