ഭക്ഷണം മോശമാണെങ്കിൽ ഉടൻ അറിയിക്കാം; വിഡിയോയും ഫോട്ടോയും നൽകി പരാതിപ്പെടാം, പോർട്ടൽ

പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ ഇനി അപ്പോൾ തന്നെ വിവരമറിയിക്കാം. ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാൻ പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ മൊബൈൽ ആപ്പും താമസിയാതെ നിലവിൽ വരും.

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഹൈജീൻ റേറ്റിങ് ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്നവർക്കെതിരെ ലൈസൻസ് റ​ദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ഓഫിസർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരിൽ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതും അവസാനിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com