വീട്ടില്‍ നിന്ന് പിണങ്ങിപ്പോയി, ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ഥി തിരിച്ചെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2023 05:24 PM |
Last Updated: 10th February 2023 05:24 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: വീട്ടില്‍ നിന്നു പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാര്‍ഥി വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തില്‍ ഒളിച്ചിരുന്ന പതിന്നാലുകാരനാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്.
ആലപ്പുഴ ഹരിപ്പാടാണ് സംഭവം. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതെയിരുന്നതോടെയാണ് വീട്ടുകാര്‍ക്ക് പരിഭ്രമമായത്.വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വിദ്യാര്‍ഥിയെ കുറിച്ച് വിവരം ലഭിച്ചില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിച്ചു. അതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്ന വിദ്യാര്‍ഥി ഉച്ചയോടെ തിരികെ വീട്ടിലെത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം, പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ