'കൗ ഹഗ് ഡേ' കേരളത്തില്‍ ആചരിക്കുമോ?; പിണറായിയോട് കെ സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2023 12:48 PM |
Last Updated: 10th February 2023 12:48 PM | A+A A- |

കെ സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നു
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഗോ സംരക്ഷണം ഏറ്റവും അത്യാധുനിക രീതിയില്‍ നടപ്പിലാക്കിയ ബിജെപി ഇതരമുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പശുക്കള്‍ക്ക് വേണ്ടി കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 49 ലക്ഷമാണ് പിണറായി ചെലവഴിച്ചത്. പിണറായി വിജയന്‍ നരേന്ദ്രമോദിയുടെയും ബിജെപി നേതാക്കളുടെയും ആശ്രിത ശിഷ്യനായി അദ്ദേഹത്തിന്റെ സംസ്ഥാനത്ത് മാതൃകകാട്ടിക്കൊടുക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ബിജെപിയുടെ മാതൃക കേരളത്തിലെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നത് ലജ്ജാകരമാണ്. കേരളത്തിലെ തന്നെ ഏറ്റവും വിലയേറിയ തൊഴുത്ത് കിട്ടിയ പട്ടം മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കണം. ഫെബ്രുവരി 14 വാലന്റൈന്‍ഡേ, പശു ആലിംഗനദിനമായി ആചരിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം പ്രസ്താവന നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുള്ള നല്ല ബുദ്ധി അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്നും സുധാകരന്‍ പരിഹസിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അധിക നികുതി ഒരാള്‍ പോലും അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും; കെ സുധാകരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ