അമ്മ ഉപേക്ഷിച്ച 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 30കാരന് 66 വർഷം തടവ്; പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 08:22 PM |
Last Updated: 11th February 2023 08:22 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 66 വർഷം കഠിന തടവും പിഴയും ശിക്ഷ. ജീവപര്യന്തവും പോക്സോയുമടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 1.8 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
വള്ളികുന്നം അജ്മൽ ഹൗസിൽ നിസാമുദ്ദീ (30) നെയാണ് ശിക്ഷിച്ചത്. ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ് സജികുമാറാണ് ശിക്ഷ വിധിച്ചത്.
മാതാവ് ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രതി നിരന്തരം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ