ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തയാള്‍ മദ്യപിച്ച് ബസ് ഓടിച്ചു; കൊച്ചിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 06:51 PM  |  

Last Updated: 11th February 2023 06:53 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത ഡ്രൈവര്‍ വീണ്ടും ബസ് ഓടിച്ചു. മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെയാണ് ഇത്തവണ നേരിയമംഗലം സ്വദേശി അനില്‍ കുമാര്‍ പിടിയിലായത്. 

ഇന്ന് ഉച്ചയോടെയാണ് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെയാണ്  ഇയാളെ പൊലീസ് പിടിയിലായത്. വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തയാള്‍ വാഹനമോടിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ