കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം: യോഗം വിളിച്ച് ഗതാഗതമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 05:19 PM  |  

Last Updated: 11th February 2023 05:19 PM  |   A+A-   |  

private_bus

ഫയല്‍ ചിത്രം

 


കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന  അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍  ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ പത്തരയ്ക്കാണ് യോഗം.  

മോട്ടോര്‍ വാഹന വകുപ്പ്,  പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്  എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും  സ്വകാര്യ ബസ്  ഉടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും  യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ