വാഹനത്തിന്റെ ഓണർഷിപ്പ് കൈമാറിയില്ല, എറണാകുളത്ത് സുഹൃത്തിനെ യുവാവ് കുത്തികൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 08:54 AM |
Last Updated: 11th February 2023 08:54 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: വാഹന തർക്കത്തിൽ സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലത്തിന് സമീപം നെടുങ്ങാട് അണിയിൽ റോഡിൽ ഇന്നലെ രാത്രി 9.30 തോടെയാണ് സംഭവം. നായരമ്പലം സ്വദേശി സനോജ് ആണ് മരിച്ചത്.
പ്രതി അനിൽ കുമാറിനെ ഇന്നലെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. നേരത്തെ അനിൽ കുമാറിൽ നിന്നും സനോജ് വാഹനം വാങ്ങിയിരുന്നു. എന്നാൽ വായ്പ മുഴുവനും അടച്ച് തീർന്നിട്ടും ഓണർഷിപ്പ് കൈമാറാൻ അനിൽ തയ്യാറിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പെയിന്റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സനോജ്. അനിൽ കുമാർ കൊറിയർ സർവീസ് ജീവനക്കാരനും. സനോജിന്റെ ഇടത് നെഞ്ചിനാണ് കുത്തേറ്റത്. കുഴഞ്ഞു വീണ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ