കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; കോഴിക്കോട് 12കാരന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 09:24 PM |
Last Updated: 11th February 2023 09:24 PM | A+A A- |

മുഹമ്മദ് റിസ്വാൻ
കോഴിക്കോട്: കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. കളിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ കഴുത്തിൽ കയർ കുരുങ്ങിയത്. പരപ്പിൽ എംഎംഎച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.
വീടിന്റെ മുകൾ നിലയിൽ നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്.
ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദ്- ജമീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റന, സിയാൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ