ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 07:14 AM  |  

Last Updated: 12th February 2023 07:14 AM  |   A+A-   |  

Sabarimala

ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍.  ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. മണ്ഡല മകരവിളക്ക് സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.

രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്. ശ്രീകോവിലിനു മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതലുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്.

ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ് അനന്തഗോപൻ വ്യക്തമാക്കിയിരുന്നു. നാണയങ്ങൾ കൂടാതെയാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ