പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല; എല്ലാം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 10:48 AM |
Last Updated: 12th February 2023 10:48 AM | A+A A- |

എംവി ഗോവിന്ദന്‍/ഫയല്‍
തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല. എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയെന്നും ഗോവിന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതിലും മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായും പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നയാിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. ശശിക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുത്തലത്ത് ദിനേശനെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ