ഒരു വയസുള്ള കുഞ്ഞുമായി അമ്മ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 09:26 PM  |  

Last Updated: 12th February 2023 09:26 PM  |   A+A-   |  

DEATH

പ്രതീകാത്മീക ചിത്രം

 

കൊല്ലം; അമ്മയും ഒരു വയസുകാരനായ മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം പരവൂരാണ് സംഭവമുണ്ടായത്. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. 

ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് കുട്ടിയുമായി ശ്രീലക്ഷ്മി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം പൊലീസിനെ അറിയിച്ചത്. പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

മടവൂര്‍ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ