രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍; ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യസന്ദര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 06:58 AM  |  

Last Updated: 12th February 2023 06:58 AM  |   A+A-   |  

RAHUL

രാഹുൽ ​ഗാന്ധി / ചിത്രം; ഫെയ്സ്ബുക്ക്

 

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. 

രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് മണ്ഡല സന്ദര്‍ശനത്തിനായി വയനാട്ടിലേക്ക് തിരിക്കും. 

തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. രാവിലെ 10ന് കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. 

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്; ഇന്ധന സെസില്‍ തുടര്‍സമരം തീരുമാനിക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ