ആറ് വർഷമായി ഉപയോ​ഗിക്കുന്നത് മറ്റൊരു വണ്ടിയുടെ നമ്പർ; ഇരുചക്ര വാഹന ഉടമ ഒടുവിൽ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 08:27 PM  |  

Last Updated: 13th February 2023 08:27 PM  |   A+A-   |  

two-wheeler owner caught

പ്രതീകാത്മക ചിത്രം

 

കൊച്ചി: മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലുവ നേതാജി റോഡിൽ വാടകക്കു താമസിക്കുന്ന ഞാറക്കൽ തേലപ്പിള്ളി സാബു (53) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. 

പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദ്ദീൻ എന്നയാൾക്കായിരുന്നു. ഇയാളുടെ സ്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്‍റെ തട്ടിപ്പ് പൊളിഞ്ഞത്. 

സുഹൃത്ത് കോയമ്പത്തൂരിലേക്ക് പോകാൻ നേരത്ത് ഏൽപ്പിച്ചതായിരുന്നു ബൈക്ക് എന്നാണ് പിടികൂടും എന്നായപ്പോൾ ഇയാൾ പറഞ്ഞത്. വീട് അന്വേഷിച്ചെത്തിയ പൊലീസിനോട് മറ്റൊരു വീട് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമം നടത്തി. 

2017 ൽ ആണ് സാബു ബൈക്ക് വാങ്ങിയത്. അന്നു മുതൽ ഈ നമ്പറാണ് ഇയാൾ ഉപയോഗിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എൽ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലോറിയിലെ കമ്പികൾ ശരീരത്തിൽ തുളഞ്ഞു കയറി; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; ദാരുണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ