ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; പാകിസ്ഥാന്‍ സ്വദേശി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2023 10:45 AM |
Last Updated: 13th February 2023 10:54 AM | A+A A- |

ഹക്കീം
ഷാര്‍ജ: യുഎഇ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാകിസ്ഥാന്‍ സ്വദേശിയാണ് ആക്രമിച്ചത്. പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തൊട്ടടുത്ത കോഫി ഷോപ്പില്‍ വച്ച് തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, കയ്യോടെ പൊക്കി പൊലീസ്; ബന്ധുവിന് 25,000 രൂപ പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ