കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയന്‍ അല്ല;  സോണിയ ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല;  എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 12:00 PM  |  

Last Updated: 13th February 2023 12:01 PM  |   A+A-   |  

m m mani 1

എം എം മണി , ഫയല്‍ ചിത്രം

 

മൂന്നാര്‍: ഇടുക്കിയിലെ കാട്ടാന ആക്രമണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി. കാട്ടാന ആക്രമണത്തെ ചെറുക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും എംഎം മണി പറഞ്ഞു.

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയന്‍ അല്ലെന്നും, ഇനി ആനയെ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ എല്‍പ്പിക്കാമെന്നും മണി പറഞ്ഞു.

അടുത്തിടെയായി ഇടുക്കിയിലെ പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.വനം വകുപ്പിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ആന ശല്യം രൂക്ഷമാകാന്‍ കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, കയ്യോടെ പൊക്കി പൊലീസ്; ബന്ധുവിന് 25,000 രൂപ പിഴ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ