സിപിഐ വിട്ട് കോണ്‍ഗ്രസില്‍ പോയി; നാടകീയ നീക്കത്തില്‍ പ്രസിഡന്റ് സിപിഎമ്മില്‍; അടിമാലി പഞ്ചായത്ത് ഇടതുമുന്നണി തിരിച്ചു പിടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2023 12:50 PM |
Last Updated: 14th February 2023 12:50 PM | A+A A- |

പ്രതീകാത്മക ചിത്രം
ഇടുക്കി: അടിമാലി പഞ്ചായത്ത് ഇടതുമുന്നണി തിരിച്ചു പിടിച്ചു. ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ പോയ പ്രസിഡന്റ് സനിത സജി തിരികെ എല്‍ഡിഎഫില്‍ എത്തിയതോടെയാണ് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് വീണ്ടും ലഭിച്ചത്.
യുഡിഎഫില്‍ പോയി ആറു മാസത്തിന് ശേഷമാണ് സനിത വീണ്ടും എല്‍ഡിഎഫില്‍ തിരികെ എത്തിയത്. സനിത സിപിഎമ്മില്‍ ചേര്‍ന്നു. യുഡിഎഫ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്ന് സനിത കുറ്റപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ അംഗമായി മന്നാങ്കാലയില്‍ നിന്നാണ് സനിതാ സജി വിജയിച്ചത്. ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സനിത സിപിഐയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
സിപിഐ വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സനിതയെ സിപിഎമ്മില്‍ എടുക്കുന്നതില്‍ സിപിഐക്ക് വിയോജിപ്പുണ്ട്. എന്നാല്‍ സനിതയെ പാര്‍ട്ടിയിലെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ജില്ലാ നേതൃത്വം അനുവാദം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ