കൊടും ചൂടിൽ പിടഞ്ഞ് മൂർഖൻ; ഒടുവിൽ പുതുജീവൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 07:20 AM  |  

Last Updated: 14th February 2023 07:21 AM  |   A+A-   |  

snake

വീഡിയോ ​ദൃശ്യം

 

തൃശൂർ: ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ അതിൽ അകപ്പെട്ടുപോയ മൂർഖൻ പാമ്പിന് പുതു ജീവൻ. അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥനാണ് പാമ്പിനെ രക്ഷിച്ചത്. 

അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥനായ പ്രജീഷാണ് രക്ഷകനായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ തീപിടിച്ചപ്പോൾ അണയ്ക്കുന്നതിനായി തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നു എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിന്റെ രക്ഷകനായത്.

തീ കെടുത്തിയതിനു ശേഷം യാദൃച്ഛികമായാണ് പ്രജീഷും സംഘവും കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. ഉടനെ തീക്കനലുകൾക്കിടയിൽ നിന്നു പാമ്പിനെ മാറ്റുകയും കുപ്പിയിൽ വെള്ളം നിറച്ചു തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചു നേരം വെള്ളം ഒഴിച്ചു തണുപ്പിച്ച ശേഷം പാമ്പിനെ കാട്ടിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജനുവരിയിലെ ശമ്പളം; പത്ത് കോടി കടമെടുക്കാൻ കെഎസ്ആർടിസിക്ക് അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ