കോഴിക്കോട് കത്തിയ കാറിലുണ്ടായവര്‍ യുവാവിനെ മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 02:36 PM  |  

Last Updated: 14th February 2023 02:36 PM  |   A+A-   |  

car_fire

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം കോട്ടുളിയില്‍  കത്തിയ കാറിലുണ്ടായിരുന്നവര്‍ അപകടത്തിന് മുന്‍പ് യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബീച്ച് ആശുപത്രി ജീവനക്കാരനായ യുവാവിനെ ബൈപാസില്‍ വച്ചാണ് സംഘം മര്‍ദിച്ചത്. ഇതിനുശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് കത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മര്‍ദിച്ച നാല് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ നേരത്തെയും മറ്റ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹി റജിസ്‌ട്രേഷനുള്ള കാര്‍ അപകടത്തില്‍പ്പെട്ട് കത്തി നശിച്ചത്. സരോവരം പാര്‍ക്കിനു സമീപത്ത് വെള്ളം വാങ്ങാനായി ഇവര്‍ കാര്‍ നിര്‍ത്തിയിരുന്നു. കടയുടമ വെള്ളം നല്‍കാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് കടയുടമയെ ആക്രമിക്കാനുള്ള ഇവരുടെ ശ്രമം യുവാവ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കാറിലുള്ളവര്‍ യുവാവിനെ ആക്രമിച്ചു. 

അതിനുശേഷം ഇവിടെനിന്ന് പോകുമ്പോഴാണ് കോട്ടുളിയില്‍ അപകടമുണ്ടായത്. മര്‍ദനമേറ്റയാള്‍ ആക്രമണത്തിന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് അന്ന് തന്നെ കൈമാറിയിരുന്നു. എന്നാല്‍ കാറില്‍ ഉണ്ടായിരുന്നവരല്ല മര്‍ദിച്ചതെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. പിന്നീട് ഇവര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ?;  കറുത്തവരോടുള്ള മനോഭാവം മാറണം'; വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ് സി-എസ്ടി കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ