ഫെയ്സ്ബുക്കിലൂടെ പൊലീസുകാരന്റെ കൈ വെട്ടുമെന്ന് ഭീഷണി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2023 08:50 AM |
Last Updated: 14th February 2023 09:09 AM | A+A A- |

മുഹമ്മദ് ഷിയാസ്/ ചിത്രം ഫേസ്ബുക്ക്
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു.
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം പോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധത്തിനിടെ കെഎസ്‌യു ജില്ല സെക്രട്ടറി മിവ ജോളിയുടെ കോളറിൽ പിടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വലിച്ചിഴയ്‌ക്കുന്ന ദൃശ്യം വിവാദമായിരുന്നു.
ഇതേ തുടർന്ന് 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ടന്നുവെക്കും, കളി കോൺഗ്രസിനോട് വേണ്ട... 'എന്നായിരുന്നു ഷിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മിവയെ പൊലീസുകാരൻ കോളറിൽ പിടിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
യുഡിഎഫ് രാപ്പകൽ സമരം ഇന്ന് അവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധം തുടരും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ