ടൈഫോയിഡ് വാക്‌സിന്‍ ഇനി സര്‍ക്കാര്‍ ഫാര്‍മസികളിലും; കുറഞ്ഞ വിലയ്ക്ക് ലഭിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 07:46 PM  |  

Last Updated: 14th February 2023 07:51 PM  |   A+A-   |  

vaccine

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ടൈഫോയിഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യും. രണ്ടാഴ്ചക്കുള്ളില്‍ കാരുണ്യ ഫാര്‍മസികളില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ മറവില്‍ 200 രൂപ വില ഉണ്ടായിരുന്ന വാക്‌സിന് 2000 രൂപ വരെ വില ഈടാക്കി മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍പ്പന നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.  ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

നിലവില്‍ ടൈഫോയിഡ് വാക്‌സിന്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. അടുത്തിടെ, ഭക്ഷ്യവിഷബാധയേല്‍ക്കുന്ന കേസുകള്‍ വ്യാപകമായതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയിഡ് വാക്‌സിനും നിര്‍ബന്ധമായി എടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് അവസരമായി കണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍ വാക്‌സിന് ഉയര്‍ന്ന വില ഈടാക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

അവശ്യമരുന്നുകളുടെ പട്ടികയില്‍ ടൈഫോയിഡ് വാക്‌സിന്‍ ഇല്ലാതിരുന്നത് കാരണം സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും ഇത് ലഭ്യമായിരുന്നില്ല. ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയിഡ് വാക്‌സിനും നിര്‍ബന്ധമാക്കിയതോടെ, വാക്‌സിന്റെ ആവശ്യകത വര്‍ധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് ലഭ്യമല്ലാത്തത് അവസരമായി കണ്ട് ഉയര്‍ന്ന വിലയാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ ഈടാക്കിയിരുന്നത്. ഇതിനെതിരെ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ്;  ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി മുഴുവന്‍ ശമ്പളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ