മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ കൂട്ട വിചാരണ നടത്തിയെന്ന് ദൃക്‌സാക്ഷികൾ, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2023 08:23 AM |
Last Updated: 14th February 2023 08:23 AM | A+A A- |

വിശ്വനാഥൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥനെ ചോദ്യം ചെയ്യുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. ഇതിന് ശേഷമാണ് അയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടിയതെന്ന് ആശുപത്രി കൂട്ടിരിപ്പുകാർ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് വിശ്വനാഥനെ ആശുപത്രിയിൽ നിന്നും കാണാതായത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു വയനാട് സ്വദേശിയായ യുവാവ്. രണ്ടു ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തിൽ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ