'ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ബഹളമുണ്ടാക്കി', കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, ഒരാൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 07:22 AM  |  

Last Updated: 15th February 2023 07:22 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

ആലപ്പുഴ : കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വള്ളികുന്നം ഇലിപ്പകുളം സ്വദേശി  ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ നിന്നും കയറിയ യുവതിയുടെ സീറ്റിന് തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളിയിൽ എത്തിയപ്പോൾ ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി.

ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും തുടർന്ന് ബസിലുണ്ടായിരുന്ന മറ്റുയാത്രക്കാർ ഇടപെട്ട് പൊലീസിൽ അറയിക്കുകയായിരുന്നു. ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഞ്ജുശ്രീ മരിച്ചത് എലിവിഷം ഉള്ളിൽ ചെന്ന്, അന്തിമ പരിശോധന ഫലം പുറത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ