ഇടുക്കിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2023 06:42 PM |
Last Updated: 15th February 2023 06:42 PM | A+A A- |

പ്രതീകാത്മക ചിത്രം
മൂന്നാര്‍: ഇടുക്കി പണിക്കന്‍കുടിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു. ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.
നാലുമണിയോടെയാണ് അപകടം. പണിക്കന്‍കൊടി കൊമ്പടിഞ്ഞാലിലെ മുത്തശ്ശിയും പേരക്കുട്ടികളും ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു. എല്‍സമ്മ (55) അമേയ (4) ആന്‍മരിയ (9) എന്നിവരാണ് മുങ്ങിമരിച്ചത്.
കുളിക്കാന്‍ വേണ്ടിയിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ