ഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 08:55 PM  |  

Last Updated: 15th February 2023 08:55 PM  |   A+A-   |  

KEDESHAMALA

ദേവസ്വം ചെയർമാൻ കെടേശമാലകൾ ഏറ്റുവാങ്ങുന്നു

 

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി കെടേശമാല സമർപ്പിച്ചു. ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്നതാണ് കെടേശമാല. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. ശിൽപി രാജനാണ് കെടേശമാല നിർമ്മിച്ചത്.

കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ അണിയുന്നതാണ് കെടേശമാല. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി. കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ക്ഷേത്രം മാനേജർ സുരേഷ്, വേണുഗോപാൽ പട്ടത്താക്കിൽ, മുൻ കളിയോഗം ആശാൻ കെ സുകുമാരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറ്റുകാൽ പൊങ്കാല: ഭക്ഷ്യവസ്തുക്കൾ തുറന്നുവച്ച് വിൽക്കരുത്, മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാവൂ; മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ