കോട്ടയം പാസ്പോർട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 06:24 PM  |  

Last Updated: 15th February 2023 06:24 PM  |   A+A-   |  

pasport_ofice

പാസ്‌പോര്‍ട് ഓഫീസ്‌

 

കോട്ടയം: കോട്ടയം പാസ്പോർട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തി. വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. 

സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം.അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നും അധികാരികൾ അറിയിച്ചു. കെട്ടിടത്തിൻ്റെ ബീമിന് വിള്ളൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ