പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2023 07:48 AM |
Last Updated: 15th February 2023 07:48 AM | A+A A- |

പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ വോട്ട്/ ഫയല്‍
മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പു കേസില്‍ കസ്റ്റഡിയില്‍ ഉള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ബാലറ്റുകള്‍ പരിശോധിക്കുക. ഇരുകക്ഷികളോടും പരിശോധന വേളയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടുകളില്‍ കൃത്രിമത്വം നടന്നോ എന്നറിയാന്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകള്‍ നേരിട്ട് പരിശോധിക്കാന്‍ അവസരം വേണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ആവശ്യപ്പെട്ടിരുന്നു.
തര്‍ക്ക വിഷയമായ 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും, ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായി എന്ന് റിട്ടേണിങ് ഓഫീസറായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തുടര്‍ഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ല: എം വി ഗോവിന്ദന്റെ മുന്നറിയിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ