ഒപ്പം താമസിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്നു; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 10:22 PM  |  

Last Updated: 15th February 2023 10:22 PM  |   A+A-   |  

vellarada women

കൊല്ലപ്പെട്ട സജിത/ ടെലിവിഷന്‍ ചിത്രം

 

പത്തനംതിട്ട : പൂഴിക്കാട് ഒപ്പം താമസിച്ച സ്ത്രീയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബംഗളൂരുവില്‍ നിന്നാണ് പന്തളം പൊലിസ് പിടികൂടിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂഴിക്കാട് തച്ചിരേത്തുള്ള വാടക വീട്ടില്‍ വച്ച് ഷൈജു ഒപ്പം താമസിച്ചിരുന്ന സജിതയെ തലക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ആദ്യം എറണാകുളത്തും പിന്നീട് ബംഗളൂരുവിലുമാണ് ഷൈജു ഒളിവില്‍ താമസിച്ചത്. 

ഇയാള്‍ ബംഗളൂരിവിലുണ്ടെന്ന് സൂചന കിട്ടിയ പൊലീസ് സംഘം അവിടെയെത്തി വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി.  മജിസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്. പന്തളത്തെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

ഷൈജുവിന് മറ്റ് ചില സ്ത്രീകളുമായുണ്ടായ ബന്ധം സജിത ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതില്‍ പ്രകോപിതനായാണ് ഷൈജു കമ്പവടി കൊണ്ട് സജിതയുടെ തലക്കടിച്ചത്. മരിച്ചുവെന്നുറപ്പായതോടെയാണ് ഷൈജു സ്ഥലം വിട്ടത്. നാല് വര്‍ഷം മുന്പ്  ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ കൊല്ലപ്പെട്ട സജിതയെ പരിചയപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ