ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 02:22 PM  |  

Last Updated: 15th February 2023 02:22 PM  |   A+A-   |  

car_fire

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് സംഭവം. 

കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലൈംഗികപീഡന പരാതി നല്‍കിയിട്ടില്ല, പാര്‍ട്ടിയിലെ ശത്രുതയില്‍ കരുവാക്കി'; നഗ്നദൃശ്യ വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാതിക്കാരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ