സണ്‍ ഗ്ലാസ് വച്ചു; കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 06:34 PM  |  

Last Updated: 15th February 2023 07:01 PM  |   A+A-   |  

SUN GLASS

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: സണ്‍ ഗ്ലാസ് വച്ച് കോളജിലെത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മർദ്ദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജിലെ ബയോ മെഡിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിര്‍ കോളജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പൊലീസിലും പരാതി നല്‍കി. സംഭവത്തില്‍ 5 വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പുറത്തിറങ്ങിയ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ മർദ്ദിക്കുകയായിരുന്നു എന്ന് ജാബിര്‍ പറയുന്നു. താന്‍ ജൂനിയര്‍ വിദ്യാര്‍ഥിയാണെന്നും ജൂനിയര്‍ വിദ്യാര്‍ഥിക്ക് കണ്ണട വെക്കാന്‍ തങ്ങള്‍ അനുവാദം നല്‍കിയിട്ടില്ലെന്നും പറഞ്ഞ് മർദ്ദിച്ചതിനൊപ്പം കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തിയതായും പരാതിയില്‍ പറയുന്നു. ജാബിര്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ