പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം വാഴത്തോട്ടത്തില്‍; കമിഴ്ന്ന് കിടക്കുന്ന നിലയില്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 11:53 AM  |  

Last Updated: 15th February 2023 11:53 AM  |   A+A-   |  

BANNANA TREE

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ പെരുമ്പാവൂരിലെ വാഴത്തോട്ടം, സ്‌ക്രീന്‍ഷോട്ട്‌

 

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോട്ടത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം അറിഞ്ഞത്. സാന്‍ജോ ആശുപത്രിയുടെ പിറകുവശത്ത് സോഫിയ കോളജ് റോഡിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു, യുവതിക്ക് രക്ഷകനായി മണികണ്ഠന്‍; മനുഷ്യ സ്‌നേഹത്തിന്റെ പര്യായം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ