ഒരു പൂവൻ കോഴി, ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്ക്; മണ്ണാർക്കാടിനെ അമ്പരപ്പിച്ച് ലേലം വിളി

തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്; ഒരു പൂവൻ കോഴി ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്ക്. പാലക്കാട് മണ്ണാർക്കാടാണ് വാശിയേറിയ ലേലം വിളിക്ക് സാക്ഷിയായത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയ്ക്കാണ്. 

തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായി‌രം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കി. 

ലേലം വിളി ശരിക്കും അവസാനിപ്പിച്ചതാണെന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന് വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ  സാധനങ്ങളാണ് ലേലം വിളിച്ചത്. ലേലത്തിനായി  പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്. ലേലം വിളിയിലൂടെ  വൈറലായ വിലപിടിപ്പുള്ള കോഴിയെ വളർത്താനാണ് കൂൾ ബോയ്സിന്റെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com