ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 16th February 2023 09:39 PM  |  

Last Updated: 16th February 2023 09:39 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; ചൂണ്ടയിടുന്നതിനിടയിൽ അബദ്ധത്തിൽ കടലിൽ വീണു യുവാവ് മരിച്ചു. വടകര കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിന് സമീപം സിദ്ധീഖ് മഹലിൽ ഹാരിസ് (34) ആണ് മരിച്ചത്. ചോമ്പാല ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു. 

വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം വെള്ളിയാഴ്ച കുഞ്ഞിപ്പള്ളി കബർ സ്ഥാനിൽ നടക്കും. കുഞ്ഞിപ്പള്ളിയിൽ അബൂബക്കർ ഹാജിയുടെയും സൈനബയുടെയും മകനാണ്. ആരിഫ്, മുഹമ്മദ്, ഹർഷീന എന്നിവർ സഹോദരങ്ങളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ