ചിലര്‍ക്ക് ജാഗ്രത കൂടിപ്പോകും, അതിന്റെ ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്:  കാനം രാജേന്ദ്രന്‍

'കരിങ്കൊടി കാണിക്കുക, പ്രതിഷേധം ഇതൊന്നും മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചിട്ടല്ലോ ചെയ്യുന്നത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: ഒരു പാവപ്പെട്ടവന്‍ റോഡ് മുറിച്ചു കടന്നുപോയതുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ എത്തിയതാണെന്ന ധാരണയില്‍ എത്തേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുട്ടിക്ക് മരുന്നുവാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ പൊലീസിന്റെ നടപടി സര്‍ക്കാര്‍ തീരുമാനിച്ച് ചെയ്യുന്നതൊന്നുമല്ല. ഇതെല്ലാം ചെയ്യുന്ന ആളിന്റെ ഉത്തരവാദിത്തം പ്രധാനമാണെന്ന് കാനം പറഞ്ഞു. 

അച്ഛനെ തടഞ്ഞ സംഭവത്തെപ്പറ്റി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ അന്വേഷിക്കുന്നുണ്ട്. അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. പൊലീസ് അമിത ജാഗ്രത കാണിക്കുന്നത്, ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കുന്നു. കരിങ്കൊടി കാണിക്കുക, പ്രതിഷേധം ഇതൊന്നും മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചിട്ടല്ലോ ചെയ്യുന്നത്.

പെട്ടെന്ന് വരുന്ന കാര്യമെന്ന നിലയിലാണ് പൊലീസ് ജാഗ്രത പുലര്‍ത്തുന്നത്. ചിലര്‍ക്ക് ജാഗ്രത കൂടിപ്പോകും അതിന്റെ ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കേരളത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ ഉണ്ടാകാറുണ്ടെന്ന്, ലൈഫ് മിഷനിലെ ഇ ഡി അന്വേഷണത്തെപ്പറ്റി പരാമര്‍ശിച്ച് കാനം പറഞ്ഞു. 

ആരോപണം രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അതിന് മുമ്പുള്ള സന്ദര്‍ഭത്തില്‍ കേരളത്തില്‍ ഇങ്ങനെ അന്വേഷണം നടക്കാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്തും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയേയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ ഒന്നും ഈ പറഞ്ഞ പട്ടികയില്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന സത്യം നമുക്ക് മുന്നിലുണ്ടെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com