​ഗവർണർക്ക് ഇ-മെയിൽ വഴി വധഭീഷണി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 08:21 AM  |  

Last Updated: 16th February 2023 08:21 AM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. പത്ത് ദിവസത്തിനകം ​ഗവർണറെ വധിക്കുമെന്നായിരുന്നു ഇ - മെയിൽ വഴിയുള്ള സന്ദേശം.

ഗവർണറുടെ ഓഫീസ് കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ത്രീത്വത്തെ അപമാനിച്ചു,  ഡിവൈഎഫ്ഐയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ